പേരാമ്പ്ര : പേരാമ്പ്ര ഹെവന്‍സ് പ്രി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കൊപ്പം പേരാമ്പ്ര അഗ്‌നി രക്ഷാനിലയം സന്ദര്‍ശിച്ചു.
ഫയറെന്‍ജിനുകളിലുള്ളതും മറ്റ് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും കൗതുകത്തോടെ കണ്ടു മനസ്സിലാക്കി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ബാല്യം മുതല്‍ തന്നെ കുട്ടികള്‍ ശീലിക്കേണ്ടതായ സ്വയം രക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.
വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നിലയത്തിലെ ജീവനക്കാര്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്‍ നേതൃത്വം നല്‍കി.
ചെറിയ ക്ലാസുകളില്‍ തന്നെ സ്വയംരക്ഷാപാഠങ്ങള്‍ ശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഓര്‍മ്മപ്പെടുത്തി. മധുരവിതരണവും പാട്ടും കളികളുമായി വളരെ സന്തോഷത്തോടെയാണ് കുട്ടികള്‍ നിലയത്തില്‍ നിന്നും തിരിച്ചു പോയത്.
Children visit Agni Raksha Nilayam at perambra