നടുവണ്ണൂര്‍ : ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ നടുവണ്ണൂര്‍ യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ കമ്മറ്റി അംഗം പ്രകാശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബീന അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുബൈദ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ടി.ഇ. കുഞ്ഞിക്കണ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സൗജ അനുശോചന പ്രമേയവും ശിഖാമണി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പി.എം.രാജന്‍, ഉമാദേവി, അശോകന്‍ കാവില്‍, പി.വി. പ്രകാശന്‍, അനില്‍ കുമാര്‍, ഷീബ നെച്ചാട്, പ്രിയ പുത്തഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് നളിനി നന്ദിയും രേഖപ്പെടുത്തി.
AKTA Naduvannur Unit Conference