പേരാമ്പ്ര: പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു. പെന്‍ഷന്‍ ദിനത്തില്‍ പേരാമ്പ്രയില്‍ വെച്ച് കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം എആര്‍യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.
കരാര്‍ കാലാവധി കഴിഞ്ഞ മണിയാര്‍ ജലവൈദ്യുതി പദ്ധതി കാര്‍ ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിയ്ക്ക് അനുകൂലമായി കരാര്‍ നീട്ടുന്നത് കെഎസ്ഇബിക്കും വൈദ്യുതി ഉപഭോക്താക്കള്‍ക്കും വന്‍ നഷ്ടം വരുത്തിവെക്കുമെന്ന് യോഗം വിലയിരുത്തി. പേരാമ്പ്രയില്‍ വെച്ച് നടന്ന പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.
ഡിവിഷന്‍ പ്രസിഡണ്ട് കെ.ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പെന്‍ഷന്‍കാരായ ഇ.കെ. ഗോപാലന്‍, ടി.പി. നാരായണന്‍, എന്‍. മുഹമ്മത്, സി. ശ്രീധരന്‍ എന്നിവരെ ആദരിച്ചു.
കെ. പ്രദീപന്‍, എം.എം. അബ്ദുള്‍ ജലീല്‍, ടി. രാധാകൃഷ്ണന്‍, കെ.എം. ബാബു, കെ.എം. ഗംഗാധരന്‍, എം. മനോജ് എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി വി. ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ എന്‍.കെ. അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.
KSEB Pensioners Association organizes Pension Day celebration at perambra