പേരാമ്പ്ര: പേരാമ്പ്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന് പരിക്ക്. കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയനാണ് (62) പരിക്കേറ്റത്. പേരാമ്പ്ര സ്റ്റീല്‍ ഇന്ത്യക്ക് സമീപം ഇന്ന് രാത്രി 8 മണി ഒടുകൂടിയാണ് സംഭവം.
പേരാമ്പ്രയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ദൂരേക്ക് മറിഞ്ഞു വീണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൈക്കും മുഖത്തും പരിക്കേറ്റ വിജയനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

An accident occurred when a bus and an autorickshaw collided in Perambra