പേരാമ്പ്ര: ചത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സെന്റ് ഫ്രാന്‍സിസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇടവക വികാരി ഫാദര്‍ ജോര്‍ജ്ജ് കുഴിവിളയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാദര്‍ റ്റിബിന്‍ നെടുമറ്റത്തില്‍ അധ്യക്ഷത വഹിച്ചു.

പാരീഷ് സെക്രട്ടറി അഡ്വ. രാജേഷ് മഞ്ചേരില്‍, സിസ്റ്റര്‍ റിറ്റി ജോസ് എഫ്‌സിസി, സിസ്റ്റര്‍ റോസ് എസ്എബിഎസ്, ബെന്നി വെമ്പള്ളില്‍, ജയിന്‍ കല്ലുവേലിക്കുന്നേല്‍, പ്രകാശ് കടുവാകുളങ്ങര, ഷാജു പുളിക്കത്താഴെ തുടങ്ങിയവര്‍ സംസാരിച്ചു.
Arrest of nuns; St. Francis Church, Perambra holds protest