മുയിപ്പോത്ത് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന ചെമ്പ്രാട്ട് നാരായണകുറുപ്പ് (86) അന്തരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത് അംഗം, വെള്ളുക്കര രായരോത് പരദേവദ ക്ഷേത്രം പ്രസിഡന്റ്, ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍, മുയിപ്പോത്ത് നാളികേര ഉത്പാദക സംഘം പ്രസിഡന്റ്, ഡിസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ ലക്ഷ്മി അമ്മ. മക്കള്‍ പ്രമോദ് (കേരള ബാങ്ക്), പ്രമീള (സിന്ധു) ആവള. മരുമക്കള്‍ രവി പാലക്കൂല്‍ ആവള (റിട്ട: സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), ഷൈജ (വടകര കോടതി).

Mujipoth Chembratt Narayanakuruppu has passed away