മുതുകാട് : മലയോര മേഖലയിലെ സമുന്നത സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദള്‍ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി ദേവസ്സിക്കുട്ടി ( 91) അന്തരിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് അംഗം ഫാത്തിമ യു.പി സ്‌കൂള്‍ പെരുവണ്ണാമൂഴി, ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍, ചക്കിട്ടപാറ ചെമ്പനോട സെന്റ് ജോസഫ് യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രധാന അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാദളിന്റെ പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, ചക്കിട്ട പാറ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം വൈകുന്നേരം 3 മണിക്ക് പെരുവണ്ണാമൂഴി പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ഫിലോമിന (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍) .
മക്കള്‍ പ്രഭ (റിട്ട. കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസ് ), ജോണ്‍സണ്‍( റിട്ട. എന്‍.ടി.പി.സി), സി.ഡി വിജു( ഡയറക്ടര്‍ ചക്കിട്ടപാറ സഹകരണ ബാങ്ക്, ആര്‍ജെഡി പേരാമ്പ്ര മണ്ഡലം കമ്മറ്റി അംഗം, എച്ച്.എം.എസ് സെക്രട്ടറി പേരാമ്പ്ര എസ്റ്റേറ്റ്), സജീവ് ( പ്രിന്‍സിപ്പല്‍ നിര്‍മ്മല എച്ച്.എസ്.എസ് ചെമ്പേരി), സി.ഡി പ്രകാശ് ( കിസാന്‍ ജനത ,ജില്ലാ സെക്രട്ടറി), വിനു ( ബിസിനസ്) ,പരേതയായ പ്രിയ.
മരുമക്കള്‍: ഷിബു എസ് മാരെറ്റ് (റിട്ട. എം.ഡി.എല്‍), ഷൈനി വള്ളിക്കുന്നേല്‍ കൂമ്പാറ, ഡാനി കണ്ടംതുരുത്തിയില്‍ മുള്ളന്‍ കൊല്ലി, സോണിയ തെക്കേ തൊട്ടിയില്‍ തിരുവമ്പാടി, പി.ജെ ഷാലിയ (സെക്രട്ടറി പന്തിരിക്കര കോ-ഓപ്പ്. ഹൗസിംഗ് സൊസെറ്റി ), രാജേഷ് (റെയില്‍വെ ), ജോമോള്‍.സഹോദരങ്ങള്‍: പരേതരായ സി.പി ലോണ , മേരി പാവറട്ടി
Muthukad CP Devassikutty passes away.