വടകര: വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. കരിമ്പന പാലം പെട്രോള്‍ പമ്പിന് സമീപം എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.
ശരീരത്തിലും ബൈക്കിലുമായി 20 ഗ്രാം കഞ്ചാവുമായി പുതുപ്പണം നൂര്‍ മഹല്‍ വീട്ടില്‍ നൗഫലാണ് പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ ശൈലേഷും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 370 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിന്നാലെ ഇയാളുടെ ഭാര്യ ലൈലയെയും പ്രതിയാക്കി കേസെടുത്തു. വീട് കേന്ദ്രമായി കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടുകാരെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെയാണ് റെയ്ഡും അറസ്റ്റും നടന്നത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.കെ ജയപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി വിനീത്, സി.വി സന്ദീപ്, പി.കെ രഗില്‍ രാജ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തുഷാര, എ.കെ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി വിനീത്, സി.വി സന്ദീപ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Couple arrested with ganja at vadakara