വടകര: തിരുവള്ളൂര്‍ ചാനിയംകടവ് വെള്ളൂക്കരയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയംകടവ് പുഴയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആദിഷ്. 28 ന് രാത്രിയോടെയാണ് ആദിഷ് വീട്ടില്‍ നിന്നും പോയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തോണിയില്‍ രയരോത്ത് പരദേവതാ ക്ഷേത്രത്തിന് സമീപത്തെ പുഴയോരത്ത് എത്തിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
ചെറുവോട്ട് സുരേന്ദ്രന്റെയും പ്രജിലയുടെയും മകനാണ്. സഹോദരങ്ങള്‍ അശ്വിന്‍ കൃഷ്ണ, 3 വയസുള്ള ഒരു സഹോദരനും കൂടിയുണ്ട്.
Body of missing Plus Two student found in river at thiruvallur