---
title: "പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി പാസ് ഉദ്ഘാടനം "
english_title: "Perambra Arts Society inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/305716/perambra-arts-society-inauguration"
published_at: "2025-07-31T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b5632c4897_apo.jpg"
keywords: []
---

# പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി പാസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** സാംസ്‌കാരിക പൈതൃകത്തെ പരിപോഷിപ്പിക്കുന്ന നാടകങ്ങളും, കേരളീയ ജീവിതവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്ന നാടകേതര കലാരൂപങ്ങളും അവതരിപ്പിക്കാന്‍ പേരാമ്പ്രയില്‍ ഒരു സ്ഥിരം നാടക വേദി ഉണ്ടായിരിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി (പാസ്) ഉദ്ഘാടനം ചെയ്തു. 200 മെമ്പര്‍മാര്‍ അടങ്ങുന്ന ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് പാസ്.

## Article Content

**പേരാമ്പ്ര:** സാംസ്‌കാരിക പൈതൃകത്തെ പരിപോഷിപ്പിക്കുന്ന നാടകങ്ങളും, കേരളീയ ജീവിതവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്ന നാടകേതര കലാരൂപങ്ങളും അവതരിപ്പിക്കാന്‍ പേരാമ്പ്രയില്‍ ഒരു സ്ഥിരം നാടക വേദി ഉണ്ടായിരിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി (പാസ്) ഉദ്ഘാടനം ചെയ്തു. 200 മെമ്പര്‍മാര്‍ അടങ്ങുന്ന ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് പാസ്.

പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി.

നീറ്റ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് ദീപ്നിയ, നാടക അവാര്‍ഡ് ജേതാക്കളായ രാജീവന്‍ മമ്മിളി, എന്‍.കെ. ശ്രീജ, രമേശ് കാവില്‍, കെ.പി. സജീവന്‍, രാജീവന്‍ മമ്മിളി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മികച്ച നടന്‍ മുഹമ്മദ് എരവട്ടൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സബര്‍മതി തിയ്യറ്റര്‍ ചെറുവണ്ണൂരിന്റെ 'ഒരു കോഴിക്കോടന്‍ ഹല്‍വ' എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/305716/perambra-arts-society-inauguration)