പേരാമ്പ്ര: വടകര സൈബര്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പന്നിമുക്ക് എടക്കയില്‍ ആറങ്ങാട്ട് ദില്‍ജിത്ത് (40) അന്തരിച്ചു.
രാത്രി ഉറങ്ങാന്‍ കിടന്ന ദില്‍ജിത്തിനെ കാലത്ത് മരിച്ചനിലയില്‍ കാണുകയായിരുന്നു. സംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍.

പിതാവ് പരേതനായ ദാമോദരന്‍. മാതാവ് ശാരദ. ഭാര്യ ഷിജിന. മക്കള്‍ വിനായക്, ശ്രിയ. സഹോദരങ്ങള്‍ ബിന്ദു, ബിനു, ബിനിജ, പരേതയായ ബീന.
ഉച്ചക്ക് 3 മണിക്ക് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ വെക്കുന്ന പൊതുദര്‍ശനത്തില്‍ സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിക്കും.
Senior Civil Police Officer Pannimukk Edakkayil Arangatt Diljith has passed away