പേരാമ്പ്ര: ഹിന്ദി നോവല്‍ സാമ്രാട്ട് മുന്‍ഷി പ്രേംചന്ദിന്റെ ജന്മ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 3 ന് ഞായറാഴ്ച പകല്‍ 3 മണിക്ക് രാഷ്ട്രഭാഷാ വേദി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിക്കര അംഹാസ് ഹാളില്‍ ബഹുഭാഷാ കവിയരങ്ങും പ്രേംചന്ദ് അനുസ്മരണവും സ്‌പോക്കണ്‍ ഹിന്ദി ക്ലാസിന്റെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരവും നല്‍കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡണ്ട് ഫാത്തിമ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.പി.ആലിക്കുട്ടി അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ.ഇരവില്‍ സംഘടനാ വിശദീകരണവും ജില്ലാ രക്ഷാധികാരി കുയ്യിലക്കണ്ടി ശ്രീധരന്‍ മുഖ്യഭാഷണവും നടത്തും. വാര്‍ഡ് അംഗം ലിമ പാലയാട്ട് പുരസ്‌കാരദാനം ചെയ്യും.

ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ സുരേശന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ ഇബ്രാഹിം പുനത്തില്‍ (ഗ്രന്ഥകര്‍ത്താവ്- എം.കെ ഹാജി ജീവചരിത്രം), അവാര്‍ഡ് ജേതാവ് കെ.പി മനോജ് കുമാര്‍, അവാര്‍ഡ് ജേതാവ് കെ.എം.സുബൈര്‍, കെ.എം അഭിജിത് എന്നിവരെ ആദരിക്കും. തുടര്‍ന്ന് വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ.പി ആലിക്കുട്ടി, രക്ഷാധികാരി ആര്‍.കെ. ഇരവില്‍, ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി. മനോജ് കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് കരുണാകരന്‍ കാപ്പിയില്‍ എന്നിവര്‍ സംബന്ധിച്ചു.
Premchand Memorial and Anti-Drug Poetry Festival in Chalakkudy