കൈതക്കല്‍: ജനറല്‍ ബോഡിയോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
ഇന്ന് ഓരോ നാട്ടിന്‍ പ്രദേശങ്ങളിലും ഇടവഴി കളിലും കുറ്റികാടുകളിലും മയക്കുമരുന്നു വില്‍പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും അതിപ്രസരം വര്‍ദ്ധിച്ചു വന്നിരിക്കയാണ്.ഇതിനു പ്രദേശത്തുകാര്‍ തന്നെ മുന്‍കൈ എടുത്തു ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്താല്‍ ഒരു പരിധിവരെ സമൂഹൃവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കും. ഇതിനായാണ് പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ എന്ന പുര സംഘടിപ്പിച്ചത്.

പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പുര യുടെ നേതൃത്വത്തില്‍ പുറ്റാട് കനാല്‍ പാലത്തിന് സമീപം തട്ടാന്‍ കണ്ടി ഭവനത്തില്‍ സംഘടിപ്പിച്ച പരിപാടി വാര്‍ഡ് അംഗവും നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നുമായ ശോഭനാ വൈശാഖ് ഉദ്ഘാടനം ചെയ്തു. പുര പ്രസിഡന്റ് സി.കെ. വാസു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ആര്‍ മഹമൂദ് സാമ്പത്തിക അവലോകനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി.വി ഷിനി, ഭാരവാഹികളായ അരുണ്‍ കുമാര്‍, അബ്ദുള്‍ ശങ്കര്‍, ദ എക്‌സിക്യുട്ടീവ് അംഗങ്ങളായ എം.കെ ദിനേശന്‍, വി.കെ രാമകൃഷ്ണന്‍, അനഘ കമല്‍, ഷീബ പുനത്തില്‍, രാഖിഷ പ്രവീണ്‍, മജീദ്, സതീദേവി, ശരണ്യ സബീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൊമന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് റിട്ടയേര്‍ഡ് എക്‌സയിസ് പ്രിവന്റീവ് ഓഫീസര്‍ കെ.സി കരുണാകരന്‍ ക്ലാസെടുത്തു.
General body yoga and anti-drug awareness class at perambra