അരിക്കുളം: കാരയാട് തറമ്മലങ്ങാടി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായിരുന്ന പി.ഹംസ മൗലവിക്ക് ആദരവ്.
വാര്‍ദ്ധക്യസഹചമായ രോഗം കാരണം വീട്ടില്‍ വിശ്രമം ജീവിതം നയിക്കുന്ന ദീര്‍ഘകാലം അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായിരുന്ന പി.ഹംസ മൗലവിയെയാണ് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി ആദരിച്ചത്.

റൈഞ്ച് വൈസ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. അസീസ് എങ്കമല്‍, പി.കെ. അബ്ദുറഹിമാന്‍ ദാരിമി, എം.കെ. അബ്ദുല്‍കരീം മുസ്ലിയാര്‍, അബ്ദല്‍ ബാസ്വിത് ബാഖവി, ഗഫൂല്‍ ഫൈസി ,ടി.കെ. ജലീല്‍, ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
Tribute to P. Hamza Maulavi