പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ പ്രജീഷിനെ വെട്ടി പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രതികള്‍ സംഭവ സ്ഥലത്തും പരിസര പ്രദേശങ്ങളിലും സൈ്വരവിഹാരം നടത്തുന്നത് പൊലീസും, സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കഴിഞ്ഞ കുറച്ച് ദിവസം മുമ്പെ ഈ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടന്നിട്ടും പൊലീസ് വേണ്ട രീതിയില്‍ അന്യേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതും, കാര്‍ഷിക വിളകള്‍ ഉള്‍പ്പടെ വെട്ടിനശിപ്പിച്ച കേസില്‍ പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതാണ് പ്രദേശത്ത് അക്രമണം അഴിച്ച് വിടാന്‍ പ്രതികള്‍ക്ക് സഹായകമായതെന്ന് അവര്‍ പറഞ്ഞു.

പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്ത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എന്‍.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ്, ലൈജു വേലായുധന്‍, ഇല്ലത്ത് മോഹനന്‍, ഇ.ടി ബാലന്‍, സി.കെ ലീല, പ്രതീപന്‍ പാലേരി, എന്‍.ഇ ചന്ദ്രന്‍, വിഷ്ണു അരീകണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
The attack in Muthuvanachiyal must see all the accused arrested; BJP