ചിങ്ങപുരം: വിദ്യാര്‍ത്ഥികളില്‍ പഴമയുടെ മാധുര്യവും കര്‍ക്കിടക മാസത്തിന്റെ പ്രാധാന്യവും എത്തിക്കുന്നതിനായി വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ കര്‍ക്കിടക കഞ്ഞി വിതരണം നടത്തി. കര്‍ക്കിടക മാസാചരണത്തോടനുബന്ധിച്ച് അന്നം അമൃതം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്നത്തെ പൊതു തലമുറക്ക് അന്യമായ പ്ലാവില കുമ്പിളില്‍ കര്‍ക്കിടക കഞ്ഞി നുകര്‍ന്നത് കുട്ടികള്‍ക്ക് കൗതുകമായി. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ക്കിടക കഞ്ഞി വിതരണം മാണിക്യ അമ്മ മരുന്നോളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അവര്‍ കര്‍ക്കിടക മാസത്തിന്റെയും, കര്‍ക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ എം.കെ. വേദ, വി.ടി.ഐശ്വര്യ, പി.കെ.അബ്ദുറഹ്‌മാന്‍, എ.കെ. ത്രിജല്‍, അശ്വതി വിശ്വന്‍, എ.കെ. അനുഷ്‌ക, പി. നൂറുല്‍ ഫിദ തുടങ്ങിയവര്‍ സംസാരിച്ചു.
Students are intrigued by the Karkidaka Kanji in the Plavila Kumbil of MLP School, Vanmukam Elambilad.