പേരാമ്പ്ര: നൊച്ചാട്, അരിക്കുളം പഞ്ചായത്തില്‍ വ്യാപിച്ച് കിടക്കുന്ന മുതുകുന്ന് മലയില്‍ നിന്ന് അനധികൃതമായി മണ്ണെടുത്ത് കുന്ന് ഇടിച്ചു നിരത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.
മുന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ പി എസും ഇപ്പോള്‍ സിപിഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ സി മുഹമ്മദിനാണ് കുന്ന് ഖനനം ചെയ്ത് മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വാഗാര്‍ഡ് ന്റെ ദേശീയ പാത നിര്‍മാണ പേര് പറഞ്ഞു ലക്ഷകണക്കിന് ടണ്‍ മണ്ണാണ് ഇവിടെ നിന്ന് നീക്കാന്‍ അനുമതി വാങ്ങിയത് .ഫാം ടൂറിസത്തിന്റെ പേരില്‍ ദുരൂഹമായ പദ്ധതികള്‍ ആണ് ഇതിന്റെ മറവില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു .ഭരണ സ്വാധീനം ഉപയോഗിച്ച് പരിസ്ഥിതിയെ യതൊരു തത്വ ദീക്ഷയുമില്ലാതെ തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കുകയൂം പ്രദേശ വാസികള്‍ പ്രധിഷേധം ഉയര്‍ത്തിയപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രധിഷേധ പൊതു യോഗം നടത്തുന്ന സിപിഎം ന്റെ നിലപാട് ഒരേ സമയം ഇരയായോടൊപ്പവും വേട്ടക്കാരനോടൊപ്പവും നിലപാട് ആണ് എന്ന് കമ്മിറ്റി ആരോപിച്ചു.
പരിസ്ഥിയെ തകര്‍ക്കുന്ന നിലപാടിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് കമ്മിറ്റി നേതൃത്തം കൊടുക്കുമെന്നും അറിയിച്ചു .മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പിസി മുഹമ്മദ് സിറാജ് ,ജനറല്‍ സെക്രെട്ടറി ശിഹാബ് കന്നാട്ടി ,സലിം മിലാസ് ,ഷംസുദ്ധീന്‍ വടക്കയില്‍,ഗഫൂര്‍ വാല്യക്കോട് ,ടി കുഞ്ഞമ്മത്,കക്കാട് അബ്ദുറഹിമാന്‍,കാസിം രയരോത്ത്,എന്‍ കെ സമീര്‍,കെ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖനന ഭൂമിസന്ദര്‍ശിച്ചു.
Mining will not be allowed in Muthukunnu hill