പേരാമ്പ്ര : അല്‍ സഹറ എഡ്യൂക്കേഷന്‍ ഏര്‍പ്പെടുത്തുന്ന മികച്ച സംഘാടകക്കുള്ള പ്രതിഭ പുരസ്‌കാരത്തിന് കുറ്റ്യാടി സ്വദേശി എന്‍ സമീറയും മികച്ച സേവനത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡിന് ഷംന രജിനാസും അര്‍ഹതനേടി.
അസ്മി ഈസി മേറ്റ് പ്രിന്‍സിപ്പലും അല്‍ സഹറ ഇന്‍സ്റ്റിറ്റിയൂഷന്‍ ജനറല്‍ കോര്‍ഡിനേറ്ററുമാണ് സമീറ. തീകുനി സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സിഎസ്ആര്‍ഡി അക്കാദമിക്ക് ഡയറക്ട്‌റുമാണ് ഷംന രജിനാസ്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 2025 ജനുവരി അവസാന വാരം തിരുവള്ളൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി സമ്മാനിക്കും.
Al Sahara Talent Award to N Sameer and Excellence Award to Shamna Rajinas