മേപ്പയ്യൂര്‍: മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവും, എംഎല്‍എയും, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കേരളത്തിന്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്‌കാരിക ചരിത്രത്തില്‍ തന്റെതായ ഇടം തീര്‍ത്ത വ്യക്തിയുമായിരുന്ന എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണവും മുസ് ലിം ലീഗ് സമ്മേളനവും ജനുവരി 1 ന് മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് നടത്തുവാന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ അഡ്വ: ഫൈസല്‍ ബാബു, എം.എ റസാഖ്, ടി.ടി ഇസ്മായില്‍, അഡ്വ: കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനം വന്‍ വിജയമാക്കുവാന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എം.എം അഷറഫ്, കെ.എം അസീസ്, അബ്ദുറഹിമാന്‍ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമല ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ ജനകീയസമര സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നാളെ മുസ്ലിം ലീഗ് കീഴ്പ്പയ്യൂര്‍ മണപ്പുറത്ത് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വന്‍ വിജയമാക്കുവാനും യോഗം തീരുമാനിച്ചു.
Muslim League conference and AV commemoration on January 1 in Meppayyur