പേരാമ്പ്ര: മലയാള സാഹിത്യത്തിലെ പെരുന്തച്ചനായ എം.ടി. വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലിയൊരുക്കി പേരാമ്പ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അസറ്റ് പേരാമ്പ്ര. അസറ്റ് പേരാമ്പ്ര ചരിഷ്മ വായനമുറ്റം പരിപാടിയുടെ ഭാഗമായാണ് എംടി അനുസ്മരണം നടത്തിയത്.
ജില്ലയിലെ പ്രമുഖരായ സാഹിത്യകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശസ്ത ചിത്രകാരനായ ശ്രീനി പാലേരി രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. മൂന്ന് വര്‍ഷക്കാലം കൊണ്ട് റിഥമിക്ക് റിബണിക്ക് ശൈലിയില്‍ രണ്ടാമൂഴത്തിലെ 40 ഓളം കഥാ സന്ദര്‍ഭങ്ങളാണ് ജലച്ചായത്തിലൂടെ ചിത്രികരിച്ചിരിക്കുന്നത്. ചിത്രങ്ങളുടെ പ്രദര്‍ശനം പ്രശസ്ത ചിത്ര കാരനും ശില്പിയുമായ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാളത്തിന്റെ സാംസ്‌കാരിക മേഖലയുടെയും എഴുത്തുലോകത്തിന്റെയും നടുവില്‍ കസേര വലിച്ചിട്ട മഹാപ്രതിഭയായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നും മിതഭാഷിയെന്ന് വിലയിരുത്തുമ്പോഴും കേരളത്തിന് ആവശ്യം വരുമ്പോഴെല്ലാം വാക്കു കൊണ്ട് പ്രതിഷേധവും പ്രതിരോധവും തീര്‍ക്കാന്‍ എംടിക്ക് കഴിഞ്ഞുവെന്ന് യുകെ. കുമാരന്‍ ചൂണ്ടിക്കാട്ടി. മഹാമൗനം ഭേദിച്ച് പുറത്തുവന്ന ആ വാക്കുകള്‍ക്ക് മലയാളി കാതോര്‍ത്തു. രാഷട്രീയ- ഭരണ നേതൃത്വങ്ങളെ അസ്വസ്ഥമാക്കിയ വാക്കുകള്‍ സമൂഹത്തില്‍ പ്രകമ്പനം സൃഷ്ടിച്ചു. ആ ദീപസ്തംഭം കെട്ടപ്പോയില്ലെന്ന് വിശ്വസിക്കുന്നവരാണ് മലയാളികള്‍. എഴുതിയ പുസ്തകങ്ങളും അവതരിപ്പിച്ച ദൃശ്യകലയും അതിന് സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.
അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പുതുതലമുറ എം.ടി.യുടെ എഴുത്തുകള്‍ എത്രമാത്രം വായിക്കുമെന്നതാണ് പ്രധാന ചോദ്യമെന്ന് ഡോ. കെ.എം. നസീര്‍ പറഞ്ഞു. എം.ടി. എഴുതിയ ചരിത്രപശ്ചാത്തലം പുതു തലമുറ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അവരെ ചരിത്രത്തിലേക്ക് തിരിച്ചുനടത്തുകയും അത്തരം ബോധ്യങ്ങള്‍ അവരില്‍ സന്നിവേശിപ്പിക്കുകയുമാണ് വളരെ പ്രസക്തമായ കാര്യമെന്ന് അദേഹം അഭിപ്രായപ്പെട്ടു. എംടിയുടെ 23 പുസ്തകങ്ങള്‍ ലൈബ്രറിക്ക് കൈമാറല്‍ ഡോ. കെ.എം. നസീര്‍ നിര്‍വഹിച്ചു.
രാജന്‍ തിരുവോത്ത്, ജയചന്ദ്രന്‍ മൊകേരി, മുഹമ്മദ് പേരാമ്പ്ര, ബാലന്‍ തളിയില്‍, ടി.വി. മുരളി, ഡോ. ഇസ്മായീല്‍ മരുതേരി, വിനീഷ് ആരാധ്യ, വേണുഗോപാല്‍ പേരാമ്പ്ര, കനകദാസ് പേരാമ്പ്ര, അഷ്‌റഫ് കല്ലോട്, ജി. രവി, എസ് കെ അസ്സൈനാര്‍, സൗദ റഷീദ്, സുധീര്‍ കോഴിക്കോട്, എ.കെ തറുവൈ ഹാജി, കെ.ടി ലത്തീഫ്, ഷിനോജ് എയിം, കൃഷ്ണ ഷിനോജ്, കെ.എം മുഹമ്മദ്, എന്‍.പി അസീസ്, പി.സി സിറാജ്, അസറ്റ് പേരാമ്പ്ര ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സാ്രഗതം പറഞ്ഞ ചടങ്ങിന് അക്കാദമിക് കോര്‍ഡിനേറ്റര്‍ ടി. സലീം നന്ദിയും പറഞ്ഞു.
Asset perambra vayanamuttam Reading Room commemorates MTvasudevan nair