പേരാമ്പ്ര : മലയാള സാഹിത്യത്തിന്റെ കുലപതിയും സിനിമാ ലോകത്തിന്റെ നെടുംതൂണുമായ എം.ടി വാസുദേവന്‍നായരുടെ വേര്‍പാടില്‍ ആക്ട പേരാമ്പ്ര അനുശോചിച്ചു. വി.കെ. രമേശന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ രാഘവന്‍ മാസ്റ്റര്‍, രഘുനാഥ് പുറ്റാട് , ഗംഗാധരന്‍ മാസ്റ്റര്‍, ബ്രിജേഷ് പ്രതാപ്, സുരേഷ് പാലോട്ട്, സത്യന്‍ സ്‌നേഹ, എന്നിവര്‍ പ്രസംഗിച്ചു. എന്‍.ഇ ചന്ദ്രന്‍ അനുശോചന കുറിപ്പ്വായിച്ചു.
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിലേക്കുയർത്തിയ എം.ടി വാസുദേവൻനായരുടെ നിര്യാണത്തിൽ കിഴക്കൻ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ അനുശോചിച്ചു.സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .പ്രകാശൻ പന്തിരിക്കര, കെ സൂപ്പി, ഇബ്രാഹിംകുട്ടി വല്ലാറ്റ, കെ.ടി റീജ തുടങ്ങിയവർ പങ്കെടുത്തു .
മലയാളിയുടെ എന്നുംഅഭിമാനമായ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവൻ നായരുടെദേഹവിയോഗത്തിൽ പേരാമ്പ്ര സിൽവർ കോളേജ് സാഹിത്യവേദി അനുശോചനയോഗം ചേർന്നു. ടി.ഷിജു കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ : സി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു . കോളേജ് ഗവേണിങ്ങ് ബോഡി ചെയർമാൻ ഏ.കെ തറുവയി ഹാജി, വി.എസ് രമണൻ , കെ.ജയരാജൻ, എന്നിവർ സംസാരിച്ചു.
Condolences pour in on MT's performance