എടവരാട്: ആരോഗ്യ ഉപ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു . കഴിഞ്ഞ 40 വര്‍ഷത്തോളമായി എടവരാട് പ്രവര്‍ത്തിച്ചുവരുന്നആരോഗ്യ കേന്ദ്രം പുതുക്കിപ്പണിയാന്‍ നിലവിലുള്ള സ്ഥലം അനുയോജ്യമല്ലാതെ വന്നപ്പോള്‍ ഒന്നും രണ്ടും വാര്‍ഡുകളുടെ കേന്ദ്രമായ ചേനായി ടൗണിനടുത്തുള്ളപൊന്നും വിലയുള്ള ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടു നല്‍കി.
നാട്ടിലെ പൗരപ്രമുഖനും ഉദാരമതിയുമായ തളിര്‍ കുഞ്ഞബ്ദുള്ള ഹാജി സമൂഹത്തിന് ഉത്തമമാതൃകയാവുകയായിരുന്നു. ഇതിന്പ്രതിഫലം എന്നോണംഗ്രാമവാസികള്‍ ഒന്നാകെ പേരാമ്പ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ആദരിച്ചു.മുത്തു കുടയേന്തിയ യുവതികളുംകോല്‍ക്കളി ദഫ് മുട്ട് വാദ്യമേളങ്ങള്‍ ഉള്‍പ്പെടെയുള്ളപരിപാടികളുമായിഅദ്ദേഹത്തെ ആനയിച്ചു കൊണ്ടുള്ളഘോഷയാത്ര വര്‍ണ്ണാഭമാക്കുകയായിരുന്നു.
എടവരാട്ട് എ എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ വിശിഷ്ടാതിഥി തളിര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക്ഉപകാരം നല്‍കി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റസ്മിന തങ്കേകണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷ്‌റഫ്, മെമ്പര്‍മാരായ എ.കെ പ്രേമന്‍ ,വിനോദ് തിരുവോത്ത് ,അമ്പിളി ,ഷൈനി, ജോന,കെ.കെ നഫീസ എന്നിവരും രാഷ്ട്രീയ സന്നദ്ധപ്രതി പ്രതിനിധികളായ പി ബാലന്‍ മാസ്റ്റര്‍ , എ.കെ സമീര്‍ ,പത്മജന്‍ എ , എന്‍ എം അഷ്‌റഫ്, പി.കെ സുരേഷ്, ദിനേശ്കുമാര്‍, ആനന്ദ്, സെനിത്ത്എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ഘോഷയാത്രയ്ക്ക് ഇ കെ പ്രമോദ്, പി കെ രാജു ,സുഭാഷ് ചന്ദ്രന്‍, മുര്‍ഷിദ്, രേണുക എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പത്മജന്‍ മാസ്റ്റര്‍നന്ദി പ്രകാശിപ്പിച്ചു.
Thalir Kunjabdulla Haji, who was given free of cost by the health sub-centre, was felicitated