അണിയറ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍

അണിയറ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍
Dec 27, 2024 03:29 PM | By SUBITHA ANIL

കോഴിക്കോട് : ഇന്ത്യന്‍ നാടക രംഗത്തെ അതികായകരായ അണിയറ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍. കോഴിക്കോട് നടക്കുന്ന മൂന്നു മാസത്തെ വിപുലമായ ആഘോഷങ്ങള്‍ക്കു ജനുവരിയില്‍ തുടക്കമാകും.

യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടെന്റെ, കലാ സാഹിത്യ സാംസ്‌കാരിക രംഗത്തിന് അണിയറ നല്‍കിയ സംഭാവനകള്‍ മൂല്യവത്താണ്. ഇക്കാര്യം മുന്‍ നിര്‍ത്തി രാജ്യത്തിനു അകത്തും പുറത്തു നിന്നുമായി നിരവധി പേര് ഭാഗവക്കാകും. മികച്ച പിന്തുണയുമായി ചലച്ചിത്ര, നാടക കലാ രാഷ്ട്രീയ പ്രമുഖര്‍ രംഗത്തുണ്ട്.

മലയാളിയുടെ അഭിമാനമായ നിരവധി കലാകാരന്മാരെ ഊര്‍ജ്ജവും ഊഷ്മാവും വളര്‍ച്ചയും നല്‍കിയ തേജസ് അണിയറക്കുണ്ട്. അസ്വാദനം അവിസ്മരണീയമാക്കിയ അഭിനേത്രികളും അഭിനേതാക്കളും അനവധിയാണ്. വേദികള്‍, തിരശീല, മത്സര രംഗം, ഗവേഷണം, മികവ്, ഉന്നത നിലവാരം, ജനപ്രീതി, അച്ചടക്കം എന്നിവയില്‍ മാതൃകയായി വര്‍ത്തിച്ചു.

ജനുവരി മൂന്നിന് വൈകുന്നേരം നാലരയ്ക്കു കോഴിക്കോട് കൈരളി തീയറ്റര്‍, പ്രൊഫ: എസ്. രാമാനുജം നഗറില്‍ മെയര്‍ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥി, നന്മ സംസ്ഥാന പ്രസിഡണ്ട് വിന്‍സെന്റ് സാമൂവല്‍ എന്നിവര്‍ സംസാരിക്കും. അണിയറ പ്രസിഡണ്ട് പോള്‍ കല്ലാനോട് അധ്യക്ഷത വഹിക്കും.

മലയാളത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കാര്യാല്‍, ജയപ്രകാശ് കൂളൂര്‍, അശോകന്‍ മണാശേരി, വിശ്വം കെ അഴകത്ത്, ശിവരാമന്‍ കോഴിക്കോട്, സാവിത്രി ശ്രീധരന്‍, എം.സി സുകുമാരന്‍, റാണി ദിവാകരന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. സെമിനാറില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനും സംവിധായകനും അന്തര്‍ ദേശീയ പരിശീലകനുമായ ഗോപിനാഥ് കോഴിക്കോട് അവതാരകന്‍ ആകും. അരങ്ങ് സാധ്യതയും പരിമിതികളും വിഷയം അവതരിപ്പിക്കും.

വൈകുന്നേരം നാടകായനം കാലത്തിനൊപ്പം, അന്നും ഇന്നും സെമിനാര്‍, മലയാളി നാടകം അന്‍പതു വര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ കെ.വി സജയ് സംസാരിക്കും. കാലിക്കറ്റ് സര്‍വ്വ കലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ ഡോ: എ.കെ നമ്പ്യാര്‍, ചലിച്ചിത്ര സംവിധായകരായ ശ്യാമ പ്രസാദ്, വി.എം വിനു, അഭിനയ പരിശീലകന്‍ മുരളി മേനോന്‍, കേരള സംഗീത നാടക ആക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി എന്നിവര്‍ ആശംസയും പിന്തുണയും പ്രഖ്യാപിച്ചു.

എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവന്‍ സ്മാരക വായന ശാലയുടെ രാഗപരാഗം നാടക ഗാനലാപനം നടക്കും. അണിയറ സെക്രട്ടറി കെ.ആര്‍ മോഹന്‍ദാസ് സ്വാഗതവും ജോ : സെക്രട്ടറി വിജയന്‍ വി നായര്‍ നന്ദിയും രേഖപ്പെടുത്തും.



Aniyara's fiftieth anniversary celebration at kozhikkode

Next TV

Related Stories
അല്‍ സഹറ പ്രതിഭ പുരസ്‌കാരം എന്‍ സമീറക്കും എക്‌സലന്‍സ് അവാര്‍ഡ് ഷംന രജിനാസിനും ലഭിച്ചു

Dec 27, 2024 10:55 PM

അല്‍ സഹറ പ്രതിഭ പുരസ്‌കാരം എന്‍ സമീറക്കും എക്‌സലന്‍സ് അവാര്‍ഡ് ഷംന രജിനാസിനും ലഭിച്ചു

അല്‍ സഹറ എഡ്യൂക്കേഷന്‍ ഏര്‍പ്പെടുത്തുന്ന മികച്ച സംഘാടകക്കുള്ള പ്രതിഭ...

Read More >>
ആരോഗ്യ ഉപകേന്ദ്രം സൗജന്യമായി നല്‍കിയ  തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു

Dec 27, 2024 10:02 PM

ആരോഗ്യ ഉപകേന്ദ്രം സൗജന്യമായി നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു

ആരോഗ്യ ഉപ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു . കഴിഞ്ഞ 40 വര്‍ഷത്തോളമായി എടവരാട്...

Read More >>
എംടി യുടെ നിരിയാണത്തില്‍ അനുശോചന പ്രവാഹം

Dec 27, 2024 09:21 PM

എംടി യുടെ നിരിയാണത്തില്‍ അനുശോചന പ്രവാഹം

മലയാള സാഹിത്യത്തിന്റെ കുലപതിയും സിനിമാ ലോകത്തിന്റെ നെടുംതൂണുമായ എം.ടി വാസുദേവന്‍നായരുടെ വേര്‍പാടില്‍ ആക്ട പേരാമ്പ്ര അനുശോചിച്ചു. വി.കെ. രമേശന്‍...

Read More >>
മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി

Dec 27, 2024 08:55 PM

മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി

നൊച്ചാട് അരിക്കുളം ഗ്രാമ പഞ്ചായതുകളെ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മല ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുതുകുന്ന് മല ഒരു സ്വകാര്യ...

Read More >>
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം

Dec 27, 2024 03:03 PM

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം ശിശുമന്ദിരത്തില്‍...

Read More >>
കലാകാരന്റെ ശക്തി അനിര്‍വ്വചനീയം ഷാഫി പറമ്പില്‍ എം.പി

Dec 27, 2024 12:30 PM

കലാകാരന്റെ ശക്തി അനിര്‍വ്വചനീയം ഷാഫി പറമ്പില്‍ എം.പി

ലോകത്തെ തന്നെ മാറ്റി ചിന്തിപ്പിക്കുവാന്‍ ഒരു കലാകാരന്റെ ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു റീല്‍സ് കൊണ്ടും കഴിഞ്ഞേക്കും അതുകൊണ്ട് തന്നെ...

Read More >>
News Roundup






Entertainment News