പേരാമ്പ്ര : ലോകത്തെ തന്നെ മാറ്റി ചിന്തിപ്പിക്കുവാന്‍ ഒരു കലാകാരന്റെ ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു റീല്‍സ് കൊണ്ടും കഴിഞ്ഞേക്കും അതുകൊണ്ട് തന്നെ കലയുടെയും കലാകാരന്റെയും ശക്തി അനിര്‍വ്വചനീയമാണെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
വാളൂര്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷമായ ദയാളം 2024 ന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പഴയ കാല നാടക കലാകാരന്‍മാരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കണ്ടു വരുന്ന ഒട്ടും ആശാസ്യകരമല്ലാത്തവര്‍ഗ്ഗീയ ധ്രുവീകരണത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കലയ്ക്ക് കഴിയുന്നു എന്നത് കൊണ്ട് തന്നെ കലാകാരന്‍മാരുടെ സ്ഥാനം സമൂഹത്തിന്റെ മുന്‍നിരയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദര്‍ശിനി ഗ്ലോബല്‍ കൂട്ടായ്മ ചെയര്‍മാന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റഷീദ് ചെക്ക്യേലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വല്‍സന്‍ എടക്കോടന്‍, എം.കെ അമ്മദ്, ആര്‍. കുഞ്ഞിക്കണ്ണന്‍, വി.കെ. ഭാസ്‌ക്കരന്‍ ചേനോളി, രമേശന്‍ കൈതക്കല്‍, ടി. ജയദാസ്, വടക്കയില്‍ കുഞ്ഞമ്മദ്, വത്സന്‍ മീത്തില്‍, തുപ്പറ ബാലന്‍ കിടാവ്, സുരേഷ് മാവിലകണ്ടി, ദേവി ബാലകൃഷ്ണന്‍, വനജ തുടങ്ങിയ നാടക കലാകരന്‍മാരെയും, എംബിബിഎസ് , ബിഎഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഫെമിന ഫാത്തിമ, മിന ഫാത്തിമ തുടങ്ങിയവരെയും വെച്ച് ആദരിച്ചു.
കെ.മധുകൃഷ്ണന്‍, രാജന്‍ മരുതേരി, വി.പി. ദുല്‍ഫിഖില്‍, വി.വി. ദിനേശന്‍, പി.എം.പ്രകാശന്‍, ടി.പി നാസര്‍, ഗീത കല്ലായി, മുനീര്‍ പൂക്കടവത്ത്, രഘുനാഥ് പുറ്റാട്, വി.കെ രാമകൃഷ്ണന്‍, എം.കെ ഫൈസല്‍, ടി.പി ഷാജുദ്ദീന്‍, രമേശന്‍, മൂസ്സ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിയദര്‍ശിനി ഗ്ലോബല്‍ കൂട്ടായ്മയുടെ കണ്‍വീനര്‍ എം.കെ ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് കണ്‍വീനര്‍ മുനീര്‍ പൂക്കടവത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ കലാകാരന്‍മാരുടെ കലാവിരുന്നും അരങ്ങേറി.
The power of an artist is indescribable Shafi Parambil MP.