പേരാമ്പ്ര : മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ പെട്ടതും പരിസര പ്രദേശങ്ങള്‍ ജനവാസ നിബിഡവുമായ പുറക്കാമലയില്‍ ക്വോറി മാഫിയ ഖനനം നടത്താനുള്ള നീക്കത്തെ ചെറുക്കുന്ന പുറക്കാ മലസംരക്ഷണ സമിതിക്ക് എല്ലാ വിധ പിന്തുണയും നല്‍കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ പോരാട്ടത്തിനിറങ്ങിയ പുറക്കാ മലസംരക്ഷണ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ഡിസംബര്‍ 29 ഞായറാഴ്ച 4 മണിക്ക് ബഹുജന മാര്‍ച്ചും ജനകീയ കൂട്ടായ്മയും നടത്തുകയാണ്. സംരക്ഷണ സമിതിയുടെ പ്രതീകാത്മക സമരപ്പന്തലില്‍ നിന്ന് മാര്‍ച്ച് വൈകുന്നേരം 4 ന് ആരംഭിച്ച് 5 മണിക്ക് കിഴ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ജനകീയ കൂട്ടായ്മയായി നടത്തപ്പെടും. ഐക്യദാര്‍ഡ്യ പരിപാടി മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമൊക്കെയായ എന്‍.വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടരി ടി.കെ.എ ലത്തീഫ് അടക്കമുള്ള മണ്ഡലം, പഞ്ചായത്ത് നേതാക്കളും ജനപ്രതിനിധകളും ജനകീയ കൂട്ടായ്മയെ അഭിസംബോധനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ കൂട്ടായ്മയുടെ സംഘാടക സമിതി ചെയര്‍മാന്‍ കീപ്പോട്ട് മൊയ്തി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം കോച്ചേരി, പുറക്കാമല സംരക്ഷണ സമിതി ചെയര്‍മാന്‍ ഇല്യാസ് ഇല്ലത്ത്, പി. അസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.
Muslim League Expresses Solidarity With Purakkamalakamala Protection