---
title: "എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശ്ശിച്ച് കാരശ്ശേരി"
english_title: "Karassery visited MT Vasudevan Nair at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257687/karassery-visited-mt-vasudevan-nair-at-kozhikkod"
published_at: "2024-12-20T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67652780412e6_karasseri.jpg"
keywords: []
---

# എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശ്ശിച്ച് കാരശ്ശേരി

> **Lead Summary:** **കോഴിക്കോട്:** അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവന്‍ നായരെ സന്ദര്‍ശ്ശിച്ച് എം.എന്‍ കാരശ്ശേരി.

## Article Content

**കോഴിക്കോട്:** അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവന്‍ നായരെ സന്ദര്‍ശ്ശിച്ച് എം.എന്‍ കാരശ്ശേരി.

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമെന്നും ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്. തോളത്ത് തട്ടി വിളിച്ചിട്ടും ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞു. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞത്.

ഒന്നും പറയാന്‍ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓര്‍മ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ട് എം എന്‍ കാരശ്ശേരി വിശദ്ദമാക്കി. മന്ത്രി റിയാസും കാരശ്ശേരിക്ക് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257687/karassery-visited-mt-vasudevan-nair-at-kozhikkod)