പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് ഓഫീസിലേക്ക് നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വാര്‍ഡ് വിഭജനത്തിലെ അപാകതകള്‍ പരിഹരിക്കുക, ജലജീവല്‍ തകര്‍ത്ത റോഡുകള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
മാര്‍ച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ടി.പി നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എം പ്രകാശന്‍, പി.സി സിറാജ്, കുഞ്ഞബ്ദുള്ള വാളൂര്‍, വി.വി ദിനേശന്‍, ടി.കെ ഇബ്രായി, പി. അനില്‍കുമാര്‍, എം.ടി ഹമീദ്, റഫീഖ് കല്ലോത്ത്, പി.കെ മോഹനന്‍, റഷീദ് ചെക്യലത്ത്, എം.കെ ദിനേശന്‍, പനോട്ട് അബൂബക്കര്‍, ഗീത കല്ലായി, കെ. സുമതി, വത്സല തുടങ്ങിയവര്‍ സംസാരിച്ചു.
UDF held protest march and dharna to Nochad Panchayat office