മുതുകുന്ന്: കാരയാട് മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും മായ ടി.പി.രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സി മുഹമ്മദ് ഉന്നതതല സ്വാധീനം ഉപയോഗിച്ച് നടത്തുന്നമണ്ണ് ഖനനം നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നില്‍ നടന്ന ഉന്നതതല അഴിമതിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂഡി എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ധര്‍ണ്ണ സമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി സി.കെ അജീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു.. പി.സി.സിറാജ് മാസ്റ്റര്‍ കെ.അഷറഫ് മാസ്റ്റര്‍. സി. രാമദാസ്, ലതേഷ് പുതിയെടുത്ത് ബഷീര്‍ മാസ്റ്റര്‍ വടക്കയില്‍ ശങ്കരന്‍നായര്‍.കെ. എം. അബ്ദുസ്സലാം, ടി.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സി പി സുകുമാരന്‍.സീനത്ത് വടക്കയില്‍' രാജന്‍ മാസ്റ്റര്‍. പി.പത്മനാഭന്‍ സി. മോഹന്‍ദാസ് സാഹിര്‍ കേളോത്ത്, യൂസുഫ് എന്‍.എം എന്നിവര്‍നേതൃത്വംനല്‍കി
Mudukkunnu Hill Soil Mining Of CPM Leader A judicial inquiry should be conducted into the role