പേരാമ്പ്ര: പാലേരി കുയിമ്പില്‍ പെട്രോള്‍ പമ്പിനു സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 7.30 തോടുകൂടിയാണ് സംഭവം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുവരും വഴിയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതാകാം എന്ന് സംശയിക്കുന്നു. കാര്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ഡ്രൈവറെ കൂടാതെ പ്രായമായ ഒരാളും രണ്ട് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൊകേരി സ്വദേശികളാണ്. ആര്‍ക്കും പരിക്കില്ല.
Car accident at Paleri Kuimp