പാലേരി : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തീവ്രപരിശീലന ക്ലാസ് ഫോട്ടോ ഫിനിഷ് ഫൈനല്‍ സ്പ്രിന്റ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.

ജില്ലാ പഞ്ചായത്തംഗം സി.എം ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി അശോകന്‍ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് കെ.എം ഇസ്മയില്‍, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത, പി.കെ രവിത, എന്‍.പി ഹെല്‍ന, വി. ബിന്ദു, സലീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപകന്‍ വി അനില്‍ സ്വാഗതവും വിജയോത്സവം കണ്‍വീനര്‍ എന്‍ സജിത്ത് നന്ദിയും പറഞ്ഞു.
Inauguration of SSLC Photo Finish at paleri