പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരി ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

കര്‍ഷക കോണ്‍ഗ്രസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്‍.പി വിജയന്‍ ഉദ്ഘാടനം ചെയതു. നിയോജക മണ്ഡലം പ്രസിഡണ്ട് കല്‍പ്പത്തുര്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഇ.വി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി ഇബ്രാഹിം, കര്‍ഷക കോണ്‍ഗ്രസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ടി.പി നാരായണന്‍, കെ.വി രാഘവന്‍, ഇ.ടി. സരീഷ്, പി.ടി വിജയന്‍, സി.കെ രാഘവന്‍, വാഴയില്‍ ഹരീദ്രന്‍, ആര്‍.കെ രാജീവ്, അരുണ്‍ പെരുമന, വിജയന്‍ കൊല്ലം കണ്ടി, പി.ടി കുഞ്ഞിക്കേളു, പി.പി ബാലന്‍, അഷറഫ് മാളിക്കണ്ടി, എന്‍.കെ കൃഷ്ണന്‍, ശ്രീനി കരുവാം കണ്ടി, യു.പി ഹമീദ്, എന്‍.സി അബ്ദുറഹ്‌മാന്‍, വി.പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AK Saseendran should resign; Farmers Congress Committee