പേരാമ്പ്ര : മാറിയ സാമൂഹ്യ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് അമ്മമാരെ പ്രാപ്തരാക്കാന്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൗണ്‍സിലിങ് സഭ സംഘടിപ്പിച്ചു.

കേരള പൊലീസ് സോഷ്യല്‍ പൊലീസിങ്ങിന്റെ 'ചിരി' പദ്ധതിയുടെ ഭാഗമായി നടന്ന 'അമ്മ അറിയാന്‍' എന്ന പരിപാടിയില്‍ തെരെഞ്ഞെടുക്കപ്പെട്ട എസ്പിസി കേഡറ്റുകളുടെ അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പറേമ്മല്‍ സഭ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ വി അനിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.കെ രവിത, കെ.പി മുരളികൃഷ്ണദാസ്, പി.എം സുധീഷ്‌കുമാര്‍, ബിനില ദിനേശ്, സ്വപ്ന ജയരാജ്, ടി ലതി, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു. ഡോ. അനാമിക അശോക് വിഷയാ വതരണം നടത്തി. ചിരിയുടെ കൗണ്‍സിലിംങ് സെന്ററിലേക്ക് 9497900200 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അറിയിച്ചു.
The church organized counseling for mothers at paleri