പാലേരി : കോണ്‍ഗ്രസ് വാര്‍ഡ് തല മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങളുടെ ചങ്ങരോത്ത് മണ്ഡല തല കുടുംബ സംഗമങ്ങള്‍ക്ക് തുടക്കമായി. കെപിസിസി യുടെ നേതൃത്വത്തിലാണ് കേരളത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

ചങ്ങരോത്ത് മണ്ഡല തല ഉദ്ഘാടനം കെപിസിസി അംഗം അച്ചുതന്‍ പുതിയേടത്ത് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേരളത്തിലെ 25,000 ഓളം വാര്‍ഡുകളില്‍ കുടുംബ സംഗമങ്ങള്‍ നടത്തുന്നത്. ഫെബ്രുവരി 28 വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും. ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, പ്രകാശന്‍ കന്നാട്ടി, എന്‍.പി വിജയന്‍, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Mahatma Gandhi family reunions started at changaroth