പേരാമ്പ്ര : കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ബൈക്ക് തട്ടി പരുക്കേറ്റ മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മരിച്ചു. പാലേരിയിലെ ആയോളി ഗംഗാധരന്‍ നായര്‍ (76) ആണ് മരിച്ചത്.

ഫെബ്രുവരി 4 ന് ഉച്ചക്ക് 12.30 ഓടെയാണ് എടിഎമ്മിലേക്ക് പോവാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ബൈക്ക് തട്ടി പരുക്കേറ്റ മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മരിച്ചു. പാലേരിയിലെ ആയോളി ഗംഗാധരന്‍ നായര്‍ (76) ആണ് മരിച്ചത്.
ഫെബ്രുവരി 4 ന് ഉച്ചക്ക് 12.30 ഓടെയാണ് എടിഎമ്മിലേക്ക് പോവാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിള്‍ തട്ടി പരുക്കേല്‍ക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്ന് കാലത്ത് 8.30 ഓടുകൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേസ്സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) ചങ്ങരോത്ത് മണ്ഡലം ഖജാന്‍ജി, കോണ്‍ഗ്രസ്സ് ചങ്ങരോത്ത് മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍.
ഭാര്യ രത്‌നമ്മ (റിട്ട. അംഗനവാടി വര്‍ക്കര്‍). മക്കള്‍ രാജി കോഴിക്കോട്, രാജേഷ് ഏഷ്യാനെറ്റ്, രാഗേഷ് (ഗവ പ്രസ്സ് കോഴിക്കോട്). മരുമക്കള്‍ മനോജ് (ബിസിനസ്സ്), ശുഭ (അധ്യാപിക ജയശ്രീ എച്ച്.എസ്.എസ്സ് പുല്‍പ്പള്ളി), വിനീത (പൊതുമരാമത്ത് വകുപ്പ്). സഹോദരങ്ങള്‍ ശ്രീധരന്‍ (റിട്ട ക്യാപറ്റന്‍), വിനയന്‍ (റിട്ട എസ്‌ഐ കുറ്റ്യാടി), സരോജിനി (റിട്ട അധ്യാപിക), ശാന്ത (റിട്ട അധ്യാപിക കോഴിക്കോട്), പരേതയായ ദേവി.
Former Gram Panchayat Secretary ayoli gagngadharan paleri dies after being hit by bike