പേരാമ്പ്ര : കടുത്ത വേനലില്‍ നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ കിളികള്‍ക്കും ഇതര ജീവികള്‍ക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടി പൊലീസുകാര്‍.

'കിളികളും കൂളാവട്ടെ ' എന്ന കാമ്പയിനിന്റെ ഭാഗമായി സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലും തണ്ണീര്‍ കുടങ്ങള്‍ ഒരുക്കുകയാണിവര്‍. തോടുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടതോടെ വെള്ളം നിറച്ച പാത്രങ്ങള്‍ പക്ഷികള്‍ക്കും മറ്റും ആശ്വാസമാവുകയാണ്.
കോവിഡ് നിമിത്തം സ്‌കൂളുകള്‍ അടച്ച കാലം മുതല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പക്ഷികള്‍ക്കായ് ദാഹജലം ഒരുക്കി വരികയാണ്. മരക്കൊമ്പിലും മറ്റും വെയ്ക്കുന്ന പാത്രങ്ങളില്‍ നിന്നും ദാഹമകറ്റിയ ശേഷം പക്ഷികള്‍ ചെറുകുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്.
വെള്ളം തീരുന്നതിനനുസരിച്ച് ഇടക്കിടക്കെത്തി വീണ്ടും ഒഴിച്ച് വെയ്ക്കും. ഇവര്‍ക്ക് പ്രോത്സാഹനമേകി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി അനില്‍, കമ്മ്യുണിറ്റി പൊലീസ് ഓഫീസര്‍മാരായ കെ.പി മുരളികൃഷ്ണദാസ്, ഷിജി ബാബു, ഡ്രില്‍ ഇന്‍സ്ട്രക്ടമാരായ സുധീഷ് കുമാര്‍, ബിനില ദിനേശ്, ഓഫീസ് ജീവനക്കാരായ വി സാബു, പ്രസില, ഷെജീഷ്, അക്‌സര്‍, ദീപ എന്നിവരും കേഡറ്റുകള്‍ക്ക് കൂട്ടായ് കൂടെയുണ്ട്.
'Let the parrots be cool', the child policemen prepared thirst water