പാലേരി : കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്ത് പുനപ്രതിഷ്ഠ - തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് ഉത്സവം നടക്കുന്നത്. കൊടിയേറ്റ ചടങ്ങുകള്‍ക്ക് ദേവസ്ഥാനം മുഖ്യ കര്‍മ്മി പി.ടി. ചോയി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനമായ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍ജനിയായി ആഘോഷിച്ചു വരുന്ന തിറയാട്ടങ്ങള്‍ ഇന്ന് സാമൂഹ്യ കൂട്ടായ്മയുടെ പ്രതീകങ്ങളായി മാറുകയാണ്. ഈ വര്‍ഷം അതിവിപുലമായ പരിപാടികള്‍ക്കാണ് ജനകീയ ആഘോഷ കമ്മിറ്റി രൂപം നല്‍കിയിട്ടുള്ളത്. ദേവസ്ഥാനം തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് പുനപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കുക. നാളെ വൈകിട്ട് 6 മണിക്ക് നാമജപം ഉണ്ടായിരിക്കും.

വ്യാഴാഴ്ച വൈകിട്ട് ദീപാരാധന, വെള്ളി ദീപാരാധനയും നാമജപവും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് കലവറനിറക്കല്‍ ഘോഷയാത്ര. ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഫെബ്രുവരി 16 ന് കാലത്ത് മഹാഗണപതി ഹോമം, ഭഗവതി സേവ, ഭണ്ഡാര സമര്‍പ്പണം, പൂമൂടല്‍. ഉച്ചക്ക് 12.30 മുതല്‍ അന്നദാനം. വൈകിട്ട് 6 മണി ദീപാരാധന നാമജപം, രാത്രി 7 മണിക്ക് തായമ്പക മൊകേരി രാജേഷ് പണിക്കരും സംഘവും.
ഫെബ്രുവരി 17 തിങ്കള്‍ കാലത്ത് 6 മണിക്ക് പള്ളിയുണര്‍ത്തല്‍, 9 മണി മുതല്‍ ഇളനീര്‍ കുലമുറി. ഉച്ചക്ക് 12.30 ന് അന്നദാനം. വൈകുന്നേരം 5.30 ന് ഇളനീര്‍ കുല വരവ്. കന്നാട്ടി വാര്യക്കുന്നത്ത് ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു. 6 മണിക്ക് ഇളനീര്‍ വെപ്പ്. 6.30 ന് കൂളി വെള്ളാട്ട്, 7 മണിക്ക് പൂക്കലശം താലപ്പൊലി ഘോഷയാത്ര, വടക്കുമ്പാട് കല്ലിങ്കല്‍ ദേവസ്ഥാനത്തു നിന്നും വാദ്യമേളങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നാട് ഒന്നായി ഒഴുകുന്ന ഘോഷയാത്ര. രാത്രി 9 മണിക്ക് വെടികെട്ട്. ഭഗവതി തിറ, ഗുളികന്‍ വെള്ളാട്ട് ഗുളികന്‍ തിറ.
ഫെബ്രുവരി 18 ചൊവ്വ പുലര്‍ച്ചെ ഒരു മണിക്ക് അമ്പല പറമ്പില്‍ ബിനുവിന്റെ വീട്ടില്‍ നിന്നും ചൂട്ടുവെള്ളിച്ചത്തില്‍ വാദ്യമേളങ്ങളോടെ നടത്തുന്ന തണ്ടാന്‍ വരവ്. തുടര്‍ന്ന് കുട്ടിച്ചാത്തന്‍ തിറ. 4 മണിക്ക് നിഴല്‍ തിറ, കാളി തിറ, ഗുരുതി. കാലത്ത് 8 മണിക്ക് നടക്കുന്ന വാളകം കൂടലോടെ ഈ വര്‍ഷത്തെ തിറ മഹോത്സത്തിന് സമാപനമാവും.
Kannatti Vanchikuli Devasthanam flag hoisted for Punapritstha Thira Mahotsavam