പേരാമ്പ്ര : കന്നാട്ടി ബാഫഖി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുഭദ്ര കുടുംബം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

സയ്യിദ് അലി തങ്ങള്‍ പാലേരി ഉദ്ഘാടനം ചെയ്തു. ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ഉപഹാരം നല്‍കുകയും മുഴുവന്‍ കുടുംബങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
മഹല്ല് പ്രസിഡന്റ് പാളയാട്ട് ബഷീര്‍, മഹല്ല് ഖത്തീബ് മുഹമ്മദ് അശ്റഫി, ഷഫീക് ആയടത്തില്‍, കെ.സി ഇസ്മായില്‍, ടി.പി സാജിദ്, മൊയ്തു മൂശാരികണ്ടി, ജി.കെ നിസാര്‍, എം.കെ മുഹമ്മദലി, മൊയ്തു വാഴയില്‍, കെ.സി മുഹമ്മദ് റഫീഖ്, കെ.എം ഷറഫുദ്ധീന്‍, ഷഫീക് വാഴയില്‍, കെ.സി ആശിര്‍ സഹല്‍, എന്‍.സി സൂപ്പി, കാസിം മാളിക്കണ്ടി, അഷ്റഫ് പാളയാട്ട്, കുന്നുമ്മല്‍ അബ്ദുള്ള, വി.ഇ അക്ബര്‍, ജി.കെ ആഷിഫ് തുടങ്ങിയവര്‍ സംസാരിച്ചു. റോഷന്‍ മൂശാരി സ്വാഗതവും പി.സി ശാമില്‍ നന്ദിയും പറഞ്ഞു.
Bafaqi ECS conducted family meet and drug awareness at paleri