---
title: "കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി"
english_title: "A python that entered a chicken coop was caught"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295907/a-python-that-entered-a-chicken-coop-was-caught"
published_at: "2025-06-12T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b095b7766c_PAMP.JPG"
keywords: []
---

# കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **പാലേരി**: പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. കൂനിയോട് തട്ടാങ്കണ്ടി കുമാരന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ ആണ് പെരുമ്പാമ്പ് കയറിയത്.

## Article Content

**പാലേരി**: പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. കൂനിയോട് തട്ടാങ്കണ്ടി കുമാരന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ ആണ് പെരുമ്പാമ്പ് കയറിയത്.

ഇന്ന് രാവിലെ ആണ് സംഭവം. കോഴികളെ പിടികൂടാന്‍ എത്തിയതാണ് ഈ പെരുമ്പാമ്പ്. പാമ്പുപിടുത്തത്തില്‍ പരിശീലനം നേടിയ മൂരികുത്തി സ്വദേശി ആസിഫ് ആണ് പാമ്പിനെ പിടികൂടിയത്.

പ്ലാസ്റ്റിക് ചാക്ക് വെച്ച് അതി വിദഗ്ദമായി പാമ്പിനെ അതിലേക്ക് കയറ്റുകയായിരുന്നു. പാമ്പിനു ഏതാണ്ട് 5 മീറ്ററോളം നീളമുണ്ട്. പിടി കൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295907/a-python-that-entered-a-chicken-coop-was-caught)