പേരാമ്പ്ര: ഹെവന്‍സ് പ്രീസ്‌കൂള്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ച പാരന്റ്‌സ്‌ഡേ ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. സി ഉമര്‍ ഉദ്ഘാടനം ചെയ്തു.

ഹെവന്‍സ് പ്രീ സ്‌കൂള്‍ സെക്രട്ടറി കെ മുബീര്‍ അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ.ഫര്‍ഹ നൗഷാദ് മുഖ്യാതിഥിയായി.
ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ ഇബ്രാഹിം, ട്രഷറര്‍ കെ ഇമ്പിച്യാലി, ഓര്‍ഫനേജ് കമ്മിറ്റി മെമ്പര്‍ ടി അബ്ദുസ്സലാം, ദാറുന്നുജും സെക്കണ്ടറി മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്തു മൗലവി, ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജ്മ കെ, പിടിഎ പ്രസിഡണ്ട് കെ.കെ ഷംസീര്‍, റിയാസ് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.
ഹെവന്‍സ് പ്രീ സ്‌കൂളിലേക്ക് പുതുതായി ചേര്‍ന്നവര്‍ക്കുള്ള അഡ്മിഷന്‍ കിറ്റ് ഡോക്ടര്‍ ഫര്‍ഹ നൗഷാദ്, പ്രൊഫ സി ഉമര്‍, പി.കെ ഇബ്രാഹിം, ടി അബ്ദുസ്സലാം എന്നിവര്‍ പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.
തുടര്‍ന്ന് ഹെവന്‍സ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുക്കിയ ഫുഡ് ഫെസ്റ്റും നടന്നു.
ഷംനാസ് കളത്തില്‍, മുനീര്‍ മുതുകാട്, കെ ശിഹാബ്, വി.പി ഷമീബ, എം.കെ ലൈല, ആര്‍.എന്‍ റൈഹാനത്ത്, കെ.വി ആനിസ, വി.പി തസ്ലീന എന്നിവര്‍ ഫുഡ് ഫെസ്റ്റിന് നേതൃത്വം നല്‍കി. സി ഹാജറ ഖിറാഅത്ത് നടത്തി.
Heaven's Preschool Parents' Day and Food Fest