കൂത്താളി: കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി കുടുംബ സംഗമം കെപിസിസി സെക്ക്രട്ടറി സത്യന്‍കടിയങ്ങാട് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് എന്‍. നിജേഷ് അധ്യക്ഷത വഹിച്ചു.
സമസ്ത മേഖലയിലും അടിമുടി താറുമാറാക്കിയ ഇടത് ഭരണം കേരളത്തിന് ബാധ്യതയായി മാറിയെന്ന് കൂത്താളി മണ്ഡലം പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി കുടുംബ സംഗമം അഭിപ്രായപെട്ടു.

വാര്‍ഡ് വിഭാജനത്തിലെ ആശാസ്ത്രിയതയിലും ഗ്രാമ പഞ്ചായത്തിന്റെ സ്വജന പക്ഷപാതത്തിലും ശക്തമായ പ്രതിഷേധം രേഖപെടുത്തി.
ഇന്ത്യന്‍ രാഷ്ട്രിയവും കോണ്‍ഗ്രസും എന്ന വിഷയത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ്സ് നയിച്ചു. മണ്ഡലം പ്രസിഡണ്ട് രാജന്‍ കെ പുതിയേടത്ത്, യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി സത്യന്‍, പി.സി രാധാകൃഷ്ണന്‍, സി.കെ ഭാസ്‌കരന്‍, സി.പ്രേമന്‍, എം.രവീന്ദ്രന്‍, കെ.പി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേത്വകന്മാരെയും സംഗമത്തില്‍ ആദരിച്ചു.
Mahatma Family Reunion at kuttali