പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും ലോക പ്രകൃതി സംരക്ഷണ ദിനത്തില്‍ സംസ്ഥാന എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ചേര്‍ന്ന് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.
കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ജില്ല എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ പ്രത്യേകിച്ചും യുവത പ്രകൃതി യുമായി സമരസപെട്ടു ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അശ്വിന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ബാബു ക്ലാസെടുത്തു. പി.പി. ജയരാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിമുക്തി ജില്ല കോഓര്‍ഡിനേറ്റര്‍ കെ. ജിതേഷ്‌കുമാര്‍, ബാലുശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്രുപത്, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് കുമാര്‍, കോളജ് ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയി, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ സി. റഷീദ്, അസിസ്റ്റന്റ് പ്രൊഫസര്‍ അമല്‍ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
Anti-drug seminar held on World Nature Conservation Day