പേരാമ്പ്ര : ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ ഹരിത സേന ക്ലബ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചു.
സ്‌കൂളില്‍ സംരക്ഷിച്ചു വരുന്ന ഔഷധ തോട്ടത്തിലെ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കൂവളം, കാട്ടുതെച്ചി, ആടലോടകം മുതലായാവ ചെടികളുടെ ഔഷധ പ്രാധാന്യവും, ആര്യവേപ്പ്, കണിക്കൊന്ന തൊട്ടാവാടി, കമ്മൂണിസ്റ്റ് പച്ച തുടങ്ങി നിരവധി ഔഷധ ചെടികളുടെ പ്രാദേശികമായ പേരും, ബോട്ടാണിക്കല്‍ നാമവും സ്‌കൂളിലെ ബോട്ടണി അധ്യാപികയായ ധന്യ ജോര്‍ജ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

പ്ലാസ്റ്റിക്കിന്റെ അതിപ്രസരം പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും വരുത്തുന്ന വിനാശത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ തുണിസഞ്ചി നിര്‍മ്മാണം, പെന്‍ബോക്‌സ് സ്ഥാപിക്കല്‍ എന്നിവ നടപ്പിലാക്കും. പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ നേതൃത്വം നല്‍കി.
National Green Army Club celebrates Environment Protection Day