പെറുവണ്ണൂര്‍: കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ആവള കൂട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജന്‍ഡര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാര്‍ക്ക് മാനസിക അവബോധ ക്ലാസ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ അധ്യക്ഷത വഹിച്ചു. പ്രശസ്ത കൗണ്‍സിലര്‍ ദിനേശ് പുതുശ്ശേരി ക്ലാസ്സെടുത്തു.

ചടങ്ങില്‍ വാര്‍ഡ് അംഗം കെ.എം. ബിജിഷ , മൊയ്തു മലയില്‍ , സന്തോഷ്, ജയേഷ് ,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീഷ്മ, സ്‌കൂള്‍ കൗണ്‍സിലര്‍ സോണി തുടങ്ങിയവര്‍ സംസാരിച്ചു.
Mental awareness class organized for teenagers