കുറ്റ്യാടി : വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ബസ് കണ്ടക്ടറെ ഒരു സംഘം ബസില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് തൊട്ടില്‍പ്പാലം -കുറ്റ്യാടി -നാദാപുരം -തലശ്ശേരി റൂട്ടില്‍ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
ഇന്നലെയാണ് പെരിങ്ങത്തൂരില്‍ വെച്ച് തലശേരി - തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണു (28) വിനെ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഒരു സംഘം ബസില്‍ കയറി മര്‍ദ്ദിച്ചത്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്യുന്നതുവരെ അനശ്ചിത കാല സമരത്തിനായിരുന്നു ബസ് തൊഴിലാളികളുടെ തീരുമാനം.

സംഭവത്തില്‍ 7 പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പടെ 9 വകുപ്പുകള്‍ ചുമത്തി പൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (യ), 110, 190 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത 5 പ്രതികള്‍ക്കെതിരെയും കേസുണ്ട്.
പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്ന ചൊക്ലി പൊലീസ് ഇന്‍സ്പക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് യൂണിയന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ തൊഴിലാളികളില്‍ ഒരു വിഭാഗം സമരത്തില്‍ ഉറച്ച് നില്‍ക്കണെമെന്ന വാദത്തിലുമാണ്.
Bus conductor assaulted; bus strike called off