കക്കയം: കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കില്‍പെട്ട് കാണാതായി.
ബാലുശ്ശേരി വട്ടോളി സ്വദേശി അശ്വിന്‍ (30) ആണ് ഒഴുക്കില്‍പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

A young man was swept away in the Kakkayam river