പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികളില്‍ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആ ചുമതല നിര്‍വ്വഹിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ദീര്‍ഘകാലം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കമലാദേവി ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂളിന്റെ പുതിയ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ടി മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി.
കമലാദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് കെ.പി റസാഖ്, ടി.എ അബ്ദുള്‍ സലാം, ടി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. മുജീബ്, വി.എം അഷറഫ് എന്നിവര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ കെ. സമീര്‍ സ്വാഗതവും പ്രധാനധ്യാപികടി.കെ റാബിയ നന്ദിയും പറഞ്ഞു.
Merit Evening inaugurated at Nochad Higher Secondary School