പേരാമ്പ്ര: നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ് ,യുഎസ്എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചത്.
പുറ്റാട് ജിഎല്‍ പി സ്‌കൂളില്‍ വെച്ചു നടന്ന അനുമോദന സദസ്സ് ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബാലന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എം പ്രകാശന്‍, വി.വി ദിനേശന്‍, പി.കെ.കെ നാസര്‍, റഫീഖ് കല്ലോത്ത്, കെ.സുമതി, എം.കെ ദിനേശന്‍, റഷീദ് ചെക്യാലത്ത്, മുനീര്‍ പൂക്കടവത്ത്, രഘുനാഥ് പുറ്റാട്, എം.കെ ഫൈസല്‍ പി.ദേവദാസന്‍, വി.കെ രാമകൃഷ്ണന്‍, കെ.കെ കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.
രാജന്‍ രാരീരം സ്വാഗതം പറഞ്ഞ ചടങ്ങിന് പി. അനിത നന്ദിയും പറഞ്ഞു.
Congratulations to the top winners