കൂത്താളി: കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൂത്താളി എടത്തിന്റെ മീത്തല്‍ ദിനേശന്‍ (51) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 ഓളം വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ജംഷിദിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് കല്ലാട്ടു കുട്ടിപ്പറമ്പില്‍ റോഡില്‍ പുത്തന്‍ വീട്ടില്‍ എന്ന സ്ഥലത്ത് വെച്ച് കെഎല്‍ 56 യു 3896 നമ്പര്‍ സ്‌കൂട്ടറില്‍ കൊണ്ടു വരികയായിരുന്ന മദ്യം പൊലീസ് പിടിച്ചെടുത്തത്.
ഇന്ന് ഒഴിവു ദിവസമായതിനാല്‍ വില്‍പ്പന നടത്താന്‍ കരുതിയ മദ്യമാണിതെന്നു കരുതുന്നു. പ്രതി അനധികൃതമായി സ്ഥിരം മദ്യവില്പന നടത്തുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ഇന്‍സ്പക്ടര്‍ പി. ജംഷിദിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പക്ടര്‍ പി. ഷമീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.പി സുനില്‍, സുജില, ബൈജു, ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ ജയേഷ്, സിഞ്ചു ദാസ് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Middle-aged man arrested with foreign liquor in Koothali