ചക്കിട്ടപാറ: പെയ്‌സ് പദ്ധതിയുടെ ഭാഗമായ് ചക്കിട്ടപറ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ മേഖലയിലേക്ക് വഴി കട്ടാനായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ 100 കണക്കിനു ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. തൊഴിലിനായി അലയുന്ന യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നേടികൊടുക്കുക എന്നതാണ് പെയ്‌സ് പദ്ധതിയുടെ ലക്ഷ്യം.
പിഎസ്സി, യുപിഎസ്സി, എസ്എസ്സി, തുടങ്ങിയ പരീക്ഷകള്‍ക്കും മേഖലകളിലേക്കും വിദഗ്ദ പരിശീലനം നല്‍കുന്നതാണ്. പേരാമ്പ്രയിലെ പിഎസ്സി പരിശീലന സ്ഥാപനമായ ഓക്സിലിയം പേരാമ്പ്രയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, വിനിഷ ദിനേശന്‍, ബിന്ദു സജി, ലൈസ ജോര്‍ജ്ജ്, എം.എം. പ്രധീപന്‍, സി.വി. രജീഷ്, എം. രജീഷ്, രാജന്‍ കാവില്‍ എന്നിവര്‍ സംസാരിച്ചു.
മന്‍സൂര്‍ അലി കാപ്പുമ്മല്‍ സെമിനാറിന് നേതൃത്വം നല്‍കി. ജനറല്‍ പിഎസ് സി, എല്‍ജിഎസ്, എല്‍ഡിസി, എല്‍പി, യുപി, ഡിഗ്രി ലെവല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് പരിശീലനം തുടങ്ങിയ കോഴ്സിലേക്ക് അഡ്മിഷന്‍ തുടരുന്നു.
A career guidance seminar was organized to guide them into the field of employment at chakkittapara