തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്ക്. ഗവര്‍ണര്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ചും കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചുമാണ് പഠിപ്പുമുടക്ക്.
സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ്‌ഐ പ്രതിഷേധം . കേരളാ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിരുരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്.

SFI to strike statewide tomorrow